Thursday, August 8, 2013

Kadal Kadannu Oru Mathukkutty [Malayalam-2013]

            ഇന്‍ഡ്യന്‍ റുപ്പീ ,സ്പിരിറ്റ്‌ എന്നീ സിനിമകള്‍ക്ക് ശേഷം രഞ്ചിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി. എന്നാല്‍ ഈ രണ്ടു സിനിമകളുടെ നിലവാരം പ്രതീക്ഷിച്ച് ചെല്ലുന്ന പ്രേക്ഷകന് തെല്ലൊരു നിരാശ നല്‍കുന്നു രഞ്ചിത്ത്. സാധാരണ രഞ്ചിത്ത് ചിത്രങ്ങളില്‍ തെളിഞ്ഞു കാണാറുള്ള സാമൂഹിക പ്രതിബദ്ധത നിറഞ്ഞ സംഭാഷണ ശകലങ്ങളും സീനുകളും എല്ലാം കുറവാണ് മാത്തുക്കുട്ടിയില്‍. എന്നിരുന്നാലും മമ്മൂട്ടി,മോഹന്‍ലാല്‍ എന്നീ നടന്മാരെ പരസ്പരം പാര  വെച്ചും തമാശ നിറഞ്ഞ കളിയാക്കലുകള്‍ കൊണ്ടും പൊക്കിക്കെട്ടലുകള്‍ കൊണ്ടും ഒക്കെ പ്രേക്ഷകരെ നല്ല രീതിയില്‍ കയ്യിലെടുക്കുന്നുണ്ട് രഞ്ചിത്ത്. ജര്‍മനിയിലെ മലയാളി അസോസിയേഷന്‍റെ 25 ആം  വാര്‍ഷികത്തിന് സിനിമ താരങ്ങളെ കൊണ്ട് വരാന്‍ നാട്ടില്‍ വരുന്ന മാത്തുക്കുട്ടി തന്‍റെ പഴയ നാട്ടില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ ദുരീകരിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ തീം. മോഹന്‍ലാല്‍ ,ദിലീപ്,ജയറാം എന്നിവരൊക്കെ സിനിമയില്‍ ചെറിയ രീതിയില്‍ മുഖം കാണിക്കുന്നുണ്ട്. മമ്മൂട്ടി മാത്തുക്കുട്ടി ആയി തന്‍റെ റോള്‍ ഭംഗിയാക്കി.


         ഒരു എന്‍റെര്‍ടെയ്നര്‍ എന്ന നിലയില്‍ കുടുംബത്തോടൊപ്പം പോയി കാണാവുന്ന ഒരു നല്ല സിനിമ തന്നെ ആണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി. എന്നിരുന്നാലും വരും നാളുകളില്‍ അനവധി മലയാള സിനിമകളും ഹിന്ദി, തമിള്‍ സിനിമകളും റിലീസ് ചെയ്യാനിരിക്കെ മാത്തുക്കുട്ടി എത്ര നാള്‍ തിയേറ്റര്‍ അടക്കി വാഴും എന്ന് കണ്ടു തന്നെ അറിയണം.

Rating:2.5/5.0
Verdict:Watchable

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ