ബോംബെ മാര്‍ച്ചിനു ശേഷം ബാബു ജനാര്‍ദ്ധന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ആണ് "ഗോഡ് ഫോര്‍ സെയ്ല്‍" . സിറ്റി ഓഫ് ഗോഡ്,തലപ്പാവ് തുടങ്ങിയ സിനിമകളില്‍ കണ്ട തിരക്കഥയിലെ ശക്തി ഇവിടെ കാണിക്കാന്‍ ബാബു ജനാര്‍ദ്ധനു കഴിഞ്ഞില്ല എന്നാണു ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോശമല്ലാത്ത ഒരു കഥ അനാവശ്യമായ ഷോട്ടുകളും രംഗങ്ങളും കുത്തി നിറച്ച് നശിപ്പിച്ചു എന്ന് വേണം പറയാന്‍. പ്രതീക്ഷിച്ച ചലനങ്ങള്‍ ഉണ്ടാക്കാതെ കടന്നു പോയ ലിസമ്മയുടെ വീട് എന്ന സിനിമയുടെ ബാക്കി എന്നോണം തന്നെ ഉള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും കിട്ടുന്നത്.
പ്രകടന മികവില്‍ എടുത്തു പറയത്തക്കതായി ഒന്നും ഇല്ലെങ്കിലും ചാക്കോച്ചന്‍ മോശമാക്കിയില്ല. ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഇല്ലായ്കയാണ് ഈ സിനിമക്ക് ഏറ്റവും വലിയ വിന ആയത്. പത്തു വര്‍ഷം മുമ്പ് ഉപയോഗിക്കേണ്ടി ഇരുന്ന സാങ്കേതിക വിദ്യകളും ക്യാമെറ ആംഗിളുകളും പ്രേക്ഷകന് കല്ലുകടി ആയി. പലരുടേയും ലിപ് മൂവ്മെന്‍റ് ഡബ്ബിംഗുമായി മാച് ആവുന്നുണ്ടായിരുന്നില്ല. Titles കാണിക്കുമ്പോള്‍ തന്നെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്റെ ഈ പോരായ്മ അറിയാമായിരുന്നു.
Rating: 4/10
Verdict: Avoidable