Friday, August 30, 2013

Arikil Oraal [Malayalam-2013]

NB: This review was originally posted by Ashil Mohammed in Cinema Paradiso Club        

 

 മലയാളത്തിൽ പുതുമയുള്ള തീം ആണെങ്കിലും ചില ഹോളിവുഡ് സിനിമകളിലൊക്കെ കണ്ടിട്ടുള്ള സബ്ജക്റ്റ് ആണ് സംഭവം ( സിനിമകളുടെ പേര് പറഞ്ഞാ ചെലപ്പോ സ്പോയിലർ ആയിപ്പോവും ) .. എന്നാലും അത്യാവശ്യം നന്നായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട് ... പടം തുടങ്ങി ഏകദേശം അര മണിക്കൂർ കഴിയുമ്പഴേക്കും പ്രേക്ഷകർക്ക് ഒര് ത്രിൽ ഉണ്ടായിത്തുടങ്ങും .. അത് അവസാനം വരെ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് ... ക്ലൈമാക്സ് ഇച്ചിരി നാടകീയമായിപ്പോയില്ലേ എന്നൊരു സംശയം ... നിവിൻ പോളിയും ഇന്ദ്രജിത്തും നന്നായി പെർഫോം ചെയ്തിട്ടുണ്ട് ... എൻറെ പേഴ്സണൽ ഫേവറിറ്റ് ആക്റ്റർ ആണ് ഇന്ദ്രജിത്ത് , നിവിൻ പോളിയെ അത്ര ഇഷ്ടവുമല്ല ... എന്നാലും പറയാതിരിക്കാൻ കഴിയില്ല ... നിവിൻ സൂപ്പർ ആയിട്ടുണ്ട്‌ !!

പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷ നിലനിർത്തുന്നതിൽ ബിജിഎം വല്യൊരു പങ്ക് വഹിച്ചിട്ടുണ്ട്‌ .. പ്രതാപ് പോത്തൻ , രമ്യ നമ്പീശൻ , ലെന എന്നിവർ വല്യ തരക്കേടില്ല ... ക്ലൈമാക്സ് കുറച്ചുംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മികച്ച ഒര് സിനിമയായേനെ അരികിൽ ഒരാൾ ... എന്തായാലും വെള്ളമടിച്ചും തെറി വിളിച്ചും ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചുമൊക്കെ ഇറക്കുന്ന സിനിമകൾ സൂപ്പർഹിറ്റ്‌ ആവുന്ന ഈ കാലത്ത് കുടുംബപ്രേക്ഷകർക്ക് ധൈര്യമായി തീയറ്ററിൽ പോയി കാണാവുന്ന സിനിമ തന്നെയാണ് അരികിൽ ഒരാൾ.

Rating: 6.5/10

Kunjananthante Kada [Malayalam-2013]

NB:This Review was originally posted by Nowfal E Salam in Cinema Paradiso Club.       



                     ഓരോ മനുഷ്യന്റം സ്വയം സ്വര്തതയിലൂടെ തീര്‍ത്ത വേലിക്കെട്ടിനുള്ളില്‍ ജീവിക്കുന്നവരാണ്.നമ്മുടെ നാട്ടിലെ റോഡ്‌ പോലെ ഇടുങ്ങിയതാണ് നമ്മുടെ മനസ്സും. നമ്മുടെ തല്പര്യങ്ങല്‍കനുസരിച് ഈ വേലിക്കെട്ടുകള്‍ പൊളിക്കാനും നമുക്ക് മടിയില്ല

മമ്മൂട്ടി എന്ന നടനെ കാണാവുന്ന സിനിമ, ഇതിലെ കുഞ്ഞനതനായി മറ്റൊരു നടനെയും സങ്കല്‍പിക്കാനാവില്ല, അത്രത്തോളം കഥാപാത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിനയമികവ്

ഡയറക്ടര്‍ എന്ന നിലയിലും എഴുത്ത് കാരന്‍ എന്ന നിലയിലും സലിം അഹമ്മെടിന്റെ വിജയം, സാധരണക്കാരന്റെ കഥ സാധാരണക്കാരന്‌ മനസ്സിലാകുന്ന നിലയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു, അവാര്‍ഡിന് വേണ്ടി എടുക്കുന്നസിനിമയായി തോന്നിയില്ല

സിനെമാടോഗ്രഫി യെ പറ്റി പറയുമ്പോള്‍ സീനിയര്‍സ് എന്നും സീനിയര്‍സ് തന്നെ, മധു അമ്പാട്ട് സര്‍ വിസ്മയിപ്പിച്ചു

സിങ്ക് സൌണ്ട് എന്ന് കേട്ടപ്പോള്‍ ലൗഡ് സ്പീകെരിലും, അന്നയും രസൂലിലും സംഭവിച്ചതായ പിഴവുകള്‍ ആവര്‍ത്തിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു, പക്ഷെ റസൂല്‍ പൂക്കുട്ടി തന്റെ ഓസ്കാര്‍ മികവു കാട്ടി , നല്ല സൌണ്ട് റെക്കോര്‍ഡ്‌ഇന്ഗ് , സിങ്ക് സൌണ്ട് ആയതോണ്ട് കഥാപാത്രത്തിന്റെ ഫീല്‍ അതുപോലെ തന്നെ ശബ്ദത്തിലും ഉണ്ടായിരുന്നു

. നല്ല രീതിയില്‍ ഒസ്വാസം ഉള്ള ഒരു പലചരക്കു കടക്കാരനായ കുഞ്ഞനതന്‍ പാത്രങ്ങളായാലും വസ്ത്രങ്ങലായാലും തന്നെ കഴുകിയലെ അയാള്‍ക്ക്‌ തൃപ്തി വരൂ. ഒട്ടും സുഗകരമല്ലാത്ത ദാമ്പത്യം . കുഞ്ഞനതന്താണ് കുടുംപതെക്കള്‍ സ്നേഹം തന്റെ കടയോടാണ്. തന്റെ അച്ഛനോടുള്ള സ്നേഹമാണ് അതിനു പിന്നില്‍... .നൈല ഉഷ കുഞ്ഞ്നതന്റെ ഭാര്യയായി നല്ല പ്രകടനം കാഴ്ച വെച്ചു.അയല്‍ കാരുടെ വഴിയടച്ചു കൊണ്ട് സ്വാര്‍ത്ഥതയുടെ ഒരു വേലി അവര്‍ക്കിടയിലുണ്ട്.

തന്റെ കട സംരക്ഷികനായി കുഞ്ഞനതന്‍ ദൈവത്തെയും, അതുവരെ എതിര്‍ത്ത പാര്‍ട്ടികാരെയും വരെ കൂട്ടു പിടിക്കുന്നു. സ്വന്തം തല്പര്യങ്ങല്കായി മനുഷ്യന്‍ ഏതുഅറ്റം വരെയും പോകും എന്ന് കുഞ്ഞനന്തന്‍ നമ്മളെ കാണിച്ചു തരുന്നു.തന്റെ മകന് പറ്റുന്ന അപകടത്തില്‍ നിന്നും നമ്മുടെ ഇടുങ്ങിയ മനസ്സും റോഡും നമുക്ക് എത്രത്തോളം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവില്‍ സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകള്‍ പൊളിക്കാന്‍ അവര്‍ നിര്‍ബന്തിതരാകുന്നു.പൊളിക്കുന്ന കടയില്‍ നിന്നും ഇറങ്ങി പുതിയൊരു താവളം കണ്ടെത്തുന്ന എലിയെ പോലെ കുഞ്ഞനതനും മാറുന്നു.

മറ്റു അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.

Rating: 4.0/5.0

Saturday, August 24, 2013

Olipporu [Malayalam-2013]

                  ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ എ വി ശശിധരന്‍ സംവിധാനം ചെയ്ത സിനിമയാണ് ഒളിപ്പോര്.ന്യൂ ജെനറേഷന്‍ സിനിമകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഫഹദിന് പക്ഷെ ഇത്തവണ പണിപാളി എന്നാണ് മലയാളം ബോക്സ് ഓഫിസില്‍ നിന്നും ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

          ഒരു ആര്‍ട്ട്‌ സിനിമയുടെയും കൊമെഴ്ഷ്യല്‍ സിനിമയുടെയും ലേബല്‍ കിട്ടാതെ രണ്ടിനും ഇടക്ക് പെട്ടുപോയി ഒളിപ്പോര്. ഇഴഞ്ഞു നീങ്ങുന്ന സ്ക്രിപ്റ്റും കെട്ടുറപ്പില്ലാത്ത കഥയും സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒഴുക്കിനെ ബാധിച്ചു. വലിച്ചു നീട്ടിയുള്ള സംഭാഷണ രംഗങ്ങള്‍ പ്രേക്ഷകനെ ശരിക്കും ബോറടിപ്പിക്കും. സംവിധാനത്തിലെ പരിചയമില്ലായ്മ സിനിമയില്‍ ഉടനീളം നിഴലിച്ചു കാണുന്നുണ്ട്. ഒരു നടന്‍റെ അഭിനയ മികവ് എത്രത്തോളം സംവിധായകനെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്ന സിനിമ കൂടിയായി ഒളിപ്പോര്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇതിലെ കഥാപാത്രം. അതിനിടയില്‍ സിനിമ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കവേ തന്നെ സിനിമ മോശമായ റിപ്പോര്‍ട്ട് കിട്ടുന്നു എന്നും അതിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞുകൊണ്ടുള്ള ഫഹദിന്റെ പ്രസ്താവന ചെറിയ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു.

       എന്നിരിക്കിലും  പുതിയ പരീക്ഷണങ്ങള്‍ ഇനിയും വരട്ടെ.പരീക്ഷണങ്ങള്‍ ആണല്ലോ എന്നുംസിനിമക്ക് ആവശ്യം.


Rating:4/10
Verdict: Avoidable

Kalimannu [Malayalam-2013]

               സിനിമയെ പറ്റി പറയുന്നതിന് മുമ്പേ ഇത്രയും ചലഞ്ച് ഉള്ള ഒരു റോള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച Shwetha Menon നും അവര്‍ക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കിയ അവരുടെ ഭര്‍ത്താവിനും പിന്നെ ബ്ലെസ്സിക്കും വലിയ ഒരു കണ്ഗ്രാട്സ്. അഭിനയപരമായി അതിമാരകമായി ശ്വേത മേനോന്‍ ഒന്നും ചെയ്തില്ലേലും പോരായ്മകള്‍ അവിടിവിടെയായി ഉണ്ടായിരുന്നെങ്കിലും സിനിമയോടുള്ള അവരുടെ ഡെഡിക്കേഷന്‍ അനുമോദിച്ചേ മതിയാകൂ. അതാണ്‌ ഒരു കലാകാരിക്ക് ഏറ്റവും കൂടുതല്‍ വേണ്ടതും.

             കുഞ്ഞിലേ തന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയും അമ്മ നഷ്ടപ്പെടുകയും ചെയ്തത് മൂലം ജീവിക്കാന്‍ വേണ്ടി ബാര്‍ നര്‍ത്തകി ആവുന്ന ശ്വേതയുടെ കഥാപാത്രം പിന്നീട് പല കാരണങ്ങളാല്‍ സ്വയം വെറുക്കപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നിടത്ത് വച്ച് ബിജു മേനോന്‍റെ കഥാപാത്രവുമായി അടുക്കാന്‍ സാഹചര്യമുണ്ടാവുന്നു.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വന്ന് പെടുന്ന ഒരു സംഭവമാണ് കഥയ്ക്ക് ആധാരം.

             ആദ്യ പകുതിയില്‍ കഥ ബില്‍ഡ് അപ് ആവാന്‍ എടുക്കുന്ന സമയത്ത് ചെറിയ ഒരിഴച്ചില്‍ അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയില്‍ ശരിക്കും സിനിമക്ക് ഒരു ബ്ലെസി ടച്ച് കൈവരുന്നു... കണ്ണ് നിറയിക്കാന്‍ എന്ന ലേബലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒന്നും സിനിമയില്‍ കുത്തി നിറച്ചിട്ടില്ലേലും ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ചില രംഗങ്ങള്‍ ശരിക്കും മനസ്സില്‍ തറക്കും. മാധ്യമങ്ങളുടെ കപട സദാചാരങ്ങള്‍ക്ക് നല്ല രീതിയില്‍ കൊട്ടു കൊടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ബ്ലസ്സി. എന്നാല്‍ അവസാനത്തോട് അടുക്കുമ്പോള്‍ അതിന്‍റെ ആഴം ഇത്തിരി കൂടിപ്പോയപോലെ തോന്നി.ഇത്തിരി അധികം നാടകീയത കൊണ്ടുവരാന്‍ ബ്ലസ്സി ശ്രമിച്ചിട്ടുണ്ട്.പക്ഷെ അത് വേണ്ടായിരുന്നു എന്ന് തോന്നി. അത് എങ്ങനെയെല്ലാം എന്ന് എല്ലാരും കണ്ടു തന്നെ തീരുമാനിക്കുക.

              പാട്ടുകള്‍ പ്രതീക്ഷിച്ച നിലവാരം എത്തിയില്ലെങ്കിലും ജയചന്ദ്രന്‍ സാറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും Satheesh M Kurup്‍റെ സിനിമാറ്റോഗ്രഫിയും ചിത്രത്തോട് ചേര്‍ന്ന് നിന്നു. ഒരു തവണ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയായി ഇതിനെ റെക്കമെന്‍ഡ്‌ ചെയ്യുന്നു. ബ്ലെസിയില്‍ നിന്നും ഇന്നത്തെ തലമുറക്കും ഇനി വരാനിരിക്കുന്ന തലമുറക്കും ഒരുപാട് പഠിക്കാനുണ്ട് എന്ന് തീര്‍ച്ച. എന്നിരിക്കിലും ബ്ലെസ്സിയുടെ ഏറ്റവും മികച്ച സിനിമകള്‍ ഇപ്പോഴും കാഴ്ച്ചയും തന്മാത്രയും തന്നെ.

Rating : 7.5/10

Friday, August 9, 2013

Pullippulikalum Aattinkuttiyum[Malayalam-2013]

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ലാല്‍ ജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി നിര്‍മിച്ച സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ഇതൊരു ബുദ്ധിജീവി സിനിമ ആണോ എന്ന് ചോദിച്ചാല്‍ അല്ല. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാന്‍ പറ്റിയ സിനിമ ആണോ എന്ന് ചോദിച്ചാല്‍ അതും അല്ല. എന്നാല്‍ വീട്ടുകാരോടൊപ്പം ഇരുന്നു കാണാന്‍ പറ്റിയ ഒരു മനോഹരമായ നന്മ നിറഞ്ഞ കോമഡി ഫ്ലിക്ക് ആണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.

       ഒട്ടും പുതുമ അവകാശപ്പെടാനില്ലാത്ത കഥയും  ക്ലീഷേകള്‍ കുത്തി നിറച്ച രണ്ടാം പകുതിയും പ്രവചനീയമായ ക്ലൈമാക്സും കല്ലുകടി ആണെങ്കിലും പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി ഉള്ള മികച്ച അവതരണം മോത്തത്തിലുള്ള ഒഴുക്കിനെ ബാധിക്കുന്നില്ല.  മനോഹരമായ കുട്ടനാടന്‍ ഫ്രെയിമുകളും ലാല്‍ ജോസ് ടച്ചും സിനിമയെ കൂടുതല്‍ ആസ്വാദകമാക്കുന്നു. ചാക്കോച്ചനും നമിതയും സുരാജും മോശമാക്കിയില്ല. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതെ പോയി കണ്ടാല്‍ മോശമില്ലാത്ത ഒരു എന്റര്‍ട്ടെയ്നര്‍ തന്നെയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.

Rating:5.5/10
Verdict:Watchable

Memories [Malayalam-2013]

മൈ ബോസ്,മമ്മി ആന്‍ഡ്‌ മി എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മെമ്മറീസ്. പതിവ് ശൈലിയില്‍ നിന്നും ജീത്തു ജോസഫ് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ഒരു തട്ടുപൊളിപ്പന്‍ ത്രില്ലര്‍ സമ്മാനിക്കാന്‍ പൃഥ്വിക്കും കൂട്ടര്‍ക്കും കഴിഞ്ഞു. മെമ്മറീസ് ആണ് ശരിക്കും ഈ റംസാന് വിന്നര്‍.

തല പുകഞ്ഞ് ആലോചിച്ചുണ്ടാക്കിയ സ്ക്രിപ്റ്റ് തന്നെയാണ് മെമ്മറീസിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ജേര്‍ണലിസ്റ്റ് ആയ മിയയുടെ ക്യാരക്ടര്‍ പോലീസുകാരുടെ ജീവിതത്തെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കുന്നു.അങ്ങനെ തീര്‍ത്തും യാദൃശ്ചികമായി മിയ സാം അലക്സ് (പൃഥ്വിരാജ് ) നെ കണ്ടു മുട്ടുന്നു.പൂര്‍ണമായും മദ്യത്തില്‍ അഭയം പ്രാപിച്ച ഒരു പോലീസുകാരനായിരുന്നു സാം അലക്സ്. അങ്ങനെ മിയയുടെ ചോദ്യങ്ങളിലൂടെ തന്‍റെ മനോഹരമായ ഭൂതകാലം എങ്ങനെ ഇവിടെ വരെ എത്തി എന്ന് സാം അലക്സ് വിശദീകരിക്കുന്നു. മലയാളികള്‍ക്ക് സുപരിചിതനായ ഒരാളാണ് വില്ലന്‍. മുംബൈ പോലീസിനു ശേഷം മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലര്‍ മെമ്മറീസ് തന്നെ. സംശയമില്ല!! ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോര്‍ ആസ്വാദനത്തെ ഒരു പടി കൂടെ ഉയര്‍ത്തി നിര്‍ത്തുന്നു.

         തുടര്‍ച്ചയായി ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് മെമ്മറീസ്. വലിയ റോള്‍ ഇല്ലെങ്കിലും മേഘ്ന രാജ് കിട്ടിയ വേഷം നന്നാക്കി. മിയും രാഹുല്‍ മാധവും എല്ലാം നന്നായിചെയ്തു. 

Rating:8/10
Verdict:Sure hit/Must watch

Neelaakaasham Pachakkadal Chuvanna Bhoomi [Malayalam-2013]

               ചാപ്പാ കുരിശ് ,അഞ്ചു സുന്ദരികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. റിലീസിന് മുന്നേ തന്നെ വലിയ ഹൈപ്പ് നേടിയിരുന്നു ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. സെക്കന്ഡ് ഷോ എന്ന സിനിമക്ക് ശേഷം ദുല്‍ഖറും സണ്ണി വെയ്നും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമക്ക്. 

            വാനോളം ഉണ്ടായിരുന്ന പ്രതീക്ഷയ്ക്കൊത്ത ഒരു പ്രതികരണം ഉണ്ടാക്കാന്‍ സാധിച്ചില്ല എങ്കിലും മികച്ച ഒരു റോഡ്‌ മൂവി ഒരുക്കാന്‍ സമീര്‍ താഹിറിനും കൂട്ടര്‍ക്കും കഴിഞ്ഞു എന്ന് തന്നെ ആണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഥാനായകരായ ദുല്ഖറും സണ്ണി വെയ്നും തങ്ങളുടെ എന്‍ഫീല്‍ഡില്‍ ഇന്ത്യ ചുറ്റുന്നതാണ് ഇതിവൃത്തം. താരതമ്യേന വേഗത കുറഞ്ഞ പെയ്സില്‍ ചിത്രീകരിച്ച സിനിമ നിറയെ മനോഹരായ ഷോട്ടുകള്‍ കൊണ്ട് സമ്പന്നമാണ്. ആസാം കലാപവും നക്സലിസവും രാഷ്ട്രീയവും കേരളത്തിലെ ഒരു മുസ്ലിം കുടുംബത്തിലെ ജീവിതവും കേരള ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ വിപ്ലവങ്ങളും എല്ലാം ചെറുതായി സൂചിപ്പിക്കുന്നുണ്ട് സിനിമയില്‍. നാളെ ഇതെല്ലാം ഒരുപക്ഷെ വലിയ ചര്‍ച്ചാ വിഷയങ്ങള്‍ ആയേക്കാം.

          ദുല്ഖറും സണ്ണി വെയ്നും അവരുടേതായ റോളുകള്‍ മികച്ചതാക്കി. പാട്ടുകള്‍ അധികം ഇല്ലെങ്കിലും യുവാക്കള്‍ നല്ല പ്രതികരണമാണ് നല്‍കുന്നത്. പൂര്‍ണമായും യുവത്വത്തെ കയ്യിലെടുക്കാന്‍ സമീര്‍ താഹിറിനായി എന്ന് വേണം കരുതാന്‍. ഈ പെരുന്നാള്‍ ഒരു മികച്ച കാഴ്ചാവിരുന്നാക്കി മാറ്റുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി.

Rating:6.8/10
Verdict:Hit

Thalaiva [Tamil-2013]

            വിജയ്‌ ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷനല്‍കിക്കൊണ്ട്  പുറത്തിറങ്ങിയ തലൈവ പ്രേക്ഷകരെ  നിരാശപ്പെടുത്തി. വിജയ്‌-സൂര്യ ഫാന്‍ ഫൈറ്റ് സജീവമായ കേരളത്തില്‍ സൂര്യയുടെ സിങ്കത്തിനു കിട്ടിയ തണുത്ത പ്രതികരണം മുതലെടുക്കാന്‍ തലൈവക്ക് സാധിച്ചില്ല എന്ന് വേണം പറയാന്‍. ട്രെയ്ലരില്‍ നിന്നും ഒരു മികച്ച എന്റര്‍ട്ടെയ്നര്‍ആകും തലൈവാ എന്ന് പ്രതീക്ഷിച്ച എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ നിരാശരാക്കി തലൈവ. ക്ലീഷേകള്‍ കുത്തി നിറച്ച ഒരു സാധാരണ സിനിമ മാത്രമായിപ്പോയി തലൈവ.


      പതിവുപോലെ തന്‍റെ സ്റ്റൈല്‍ കൊണ്ടും സ്ടണ്ട് കൊണ്ടും വിജയ്‌ പ്രേക്ഷകനെ കയ്യിലെടുക്കുന്നുണ്ടെങ്കിലും മോശം തിരക്കഥയും മെയ്ക്കിങ്ങും പടത്തിനു വിനയായി. പാട്ടുകള്‍ എല്ലാം ശരാശരി മാത്രം. ആദ്യ ദിവസം തന്നെതമിഴ്നാട്ടില്‍ ബാന്‍ കിട്ടിയ തലൈവ കേരളത്തില്‍ പക്ഷെ വെള്ളിയാഴ്ച്ച തന്നെ റിലീസ് ചെയ്തു. മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ അടക്കം ഒരുപാട് സിനിമകള്‍ റിലീസ് ഉള്ള ഈ ആഴ്ചയില്‍ തലൈവ കേരളത്തില്‍ പിടിച്ചുനില്‍ക്കും എന്ന് തോന്നുന്നില്ല.

Thursday, August 8, 2013

Kadal Kadannu Oru Mathukkutty [Malayalam-2013]

            ഇന്‍ഡ്യന്‍ റുപ്പീ ,സ്പിരിറ്റ്‌ എന്നീ സിനിമകള്‍ക്ക് ശേഷം രഞ്ചിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി. എന്നാല്‍ ഈ രണ്ടു സിനിമകളുടെ നിലവാരം പ്രതീക്ഷിച്ച് ചെല്ലുന്ന പ്രേക്ഷകന് തെല്ലൊരു നിരാശ നല്‍കുന്നു രഞ്ചിത്ത്. സാധാരണ രഞ്ചിത്ത് ചിത്രങ്ങളില്‍ തെളിഞ്ഞു കാണാറുള്ള സാമൂഹിക പ്രതിബദ്ധത നിറഞ്ഞ സംഭാഷണ ശകലങ്ങളും സീനുകളും എല്ലാം കുറവാണ് മാത്തുക്കുട്ടിയില്‍. എന്നിരുന്നാലും മമ്മൂട്ടി,മോഹന്‍ലാല്‍ എന്നീ നടന്മാരെ പരസ്പരം പാര  വെച്ചും തമാശ നിറഞ്ഞ കളിയാക്കലുകള്‍ കൊണ്ടും പൊക്കിക്കെട്ടലുകള്‍ കൊണ്ടും ഒക്കെ പ്രേക്ഷകരെ നല്ല രീതിയില്‍ കയ്യിലെടുക്കുന്നുണ്ട് രഞ്ചിത്ത്. ജര്‍മനിയിലെ മലയാളി അസോസിയേഷന്‍റെ 25 ആം  വാര്‍ഷികത്തിന് സിനിമ താരങ്ങളെ കൊണ്ട് വരാന്‍ നാട്ടില്‍ വരുന്ന മാത്തുക്കുട്ടി തന്‍റെ പഴയ നാട്ടില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ ദുരീകരിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ തീം. മോഹന്‍ലാല്‍ ,ദിലീപ്,ജയറാം എന്നിവരൊക്കെ സിനിമയില്‍ ചെറിയ രീതിയില്‍ മുഖം കാണിക്കുന്നുണ്ട്. മമ്മൂട്ടി മാത്തുക്കുട്ടി ആയി തന്‍റെ റോള്‍ ഭംഗിയാക്കി.


         ഒരു എന്‍റെര്‍ടെയ്നര്‍ എന്ന നിലയില്‍ കുടുംബത്തോടൊപ്പം പോയി കാണാവുന്ന ഒരു നല്ല സിനിമ തന്നെ ആണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി. എന്നിരുന്നാലും വരും നാളുകളില്‍ അനവധി മലയാള സിനിമകളും ഹിന്ദി, തമിള്‍ സിനിമകളും റിലീസ് ചെയ്യാനിരിക്കെ മാത്തുക്കുട്ടി എത്ര നാള്‍ തിയേറ്റര്‍ അടക്കി വാഴും എന്ന് കണ്ടു തന്നെ അറിയണം.

Rating:2.5/5.0
Verdict:Watchable