പുതിയ റിലീസുകളുടെ ഒരു ചെറിയ അപഗ്രഥനമാണ് ഈ വെബ്സൈറ്റിലൂടെ ഉദ്ധേശിക്കുന്നത്. ഒന്നില്‍ക്കൂടുതല്‍ സോഴ്സുകളില്‍ നിന്നു ലഭിക്കുന്ന അഭിപ്രായ സര്‍വേകളില്‍ നിന്നും സംഗ്രഹിച്ചെടുത്ത ചെറിയ വിവരണം ആയിരിക്കും ഇവിടെ കൊടുക്കുന്നത്. ലഭിക്കുന്ന സോഴ്സുകളിലെ ഭൂരിഭാഗത്തിന്റെ അഭിപ്രായമായിരിക്കും ഇവിടുത്തെ പോസ്റ്റുകളിലെ ആധികാരികത. അതില്‍ ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.
Saturday, December 7, 2013
Silence [Malayalam 2013]
മമ്മുക്ക ഒരു ഭയങ്കര സംഭവമായ വക്കീല്‍ ആണ്.. സിനിമ തുടങ്ങുമ്പോള്‍ തന്നെ
പുള്ളിക്ക് ജഡ്ജി ആയിട്ട് പ്രമോഷന്‍ കിട്ടും.. ഇന്ത്യയിലെ ഏറ്റവും പ്രായം
കുറഞ്ഞ ജഡ്ജിയോ മറ്റോ ആണ് ആശാന്‍.. ആ മീശയിലെയും മുടിയിലെയും നരയോക്കെ അകാല
നരയാണ്.. അല്ലാതെ പ്രായമായിട്ടൊന്നും
അല്ല... മമ്മുക്കയുടെ കൂടെ ഉള്ള ആളുകള്‍ സിനിമ തുടങ്ങുന്നത് മുതല്‍
തീരുന്നതുവരെ മമ്മുക്കയെ പുകഴ്ത്താനും പൊക്കി പറയാനും മാത്രം
വിധിക്കപ്പെട്ടവര്‍ ആണ്.. ഭാര്യയുടെയും മക്കളുടെയും കാര്യം ഒന്നും
പറയാതിരിക്കുന്നതാണ് ഭേദം..അനൂപ് മേനോന്‍ ആണ് മമ്മൂട്ടിയുടെ ആദ്മാര്‍ത്ഥ
മിത്രം.. ഒരു എടാ പോടാ ബന്ധം..
മമ്മുക്കയുടെ ഭാര്യയുടെ പുറകെ നടന്ന ആളാണ് അനൂപ് മേനോന്‍..
അതുകൊണ്ടാണത്രെ ഇവര്‍ രണ്ടുപേരും സ്നേഹിതര്‍ ആയത്.. അല്ല അതില്‍ വല്ല്യ
അത്ഭുതം ഒന്നും ഇല്ല.. അതാണല്ലോ അനൂപ് മേനോന്റെ ഒരു രീതി..
പടം
കേസന്വേഷണം ആണ്.. അങ്ങനെ വല്ല്യ അന്വേഷണം ഒന്നും ഇല്ല.. മമ്മുക്ക ചുമ്മാ
കസേരെല്‍ കേറി ഇരുന്ന് ഓരോന്ന് ഊഹിക്കും.. ഊഹം വരാത്ത സമയത്തൊക്കെ ഒരു
കാറും കൊണ്ട് അങ്ങോട്ട് പോകും, ഇങ്ങോട്ട് വരും, കാട്ടില്‍ പോകും,
വീട്ടില്‍ പോകും, കണ്ണാടി വെക്കും, കണ്ണാടി ഊരും, നടക്കും, ഇരിക്കും, ഫയല്‍
നോക്കും... ഇതൊന്നും ചെയ്തിട്ട് ഒരു രക്ഷയും ഇല്ലെന്ന് മനസിലാകുമ്പോള്‍
വീണ്ടും ഊഹിക്കും.. അതൊക്കെ കറക്റ്റ് ആയിരിക്കും.. ഹ് ഹ് ഹ്.. എന്നാലും
വില്ലന്‍ ആരാണെന്ന് കണ്ട് പിടിക്കുന്നതൊക്കെ കുറച്ച് ഭയങ്കര ഊഹം തന്നെ
ആയിപോയി സാറേ.. വില്ലനെ കണ്ടുപിടിച്ചു കഴിഞ്ഞാണ് കൊട്ടിഘോഷിക്കപ്പെട്ട
അണ്ടര്‍ വാട്ടര്‍ ഫയ്റ്റ് നടക്കുന്നത്.. ഫയ്റ്റിന്റെ ഇടയ്ക്കു വെള്ളത്തില്‍
നിന്നും ബോട്ടില്‍ കയറി നില്‍ക്കുന്ന സീനില്‍ വീണ്ടും ഉണങ്ങിയ ഷര്‍ട്ട്
ഇട്ടിരിക്കുന്നു.. അത് ആഗോളതപനത്തിന്റെ ഫലമാണ് എന്ന് സമാധിനിക്കാം..
എന്നാലും ഇത്രയും നേരം ഒരു പെണ്ണിനെയും പിടിച്ച് 'മഹാക്രൂരനും
അതിശക്തനുമായ' വില്ലനുമായി ജീവന്മരണ പോരാട്ടം നടത്തിയിട്ടും ഇന്‍
ചെയ്തിരുന്ന ഷര്‍ട്ട് പോലും വെളിയില്‍ വന്നില്ല എന്നതാണ് ഭയങ്കരം.. അവസാനം
ഇതൊക്കെ കഴിഞ്ഞ് ഇക്ക ജഡ്ജിആയിട്ട് സത്യപ്രതിജ്ഞ ചെയ്യും.. അന്നേരം
പടത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച ചേട്ടന്‍ ഉള്‍പ്പെടെ എല്ലാരും എഴുന്നേറ്റു
നിന്ന് ചിരിച്ചുകൊണ്ട് കയ്യടിക്കും.. അന്നേരം പടം തീരും..
സിനിമയുടെ ക്യാമറ, സംഗീതം, എഡിറ്റിംഗ് മറ്റു ടെക്നിക്കല്‍ സൈഡ്കള്‍ എന്നിവയെക്കുറിച്ചും കാര്യമായി ഒന്നും പറയാന്‍ഇല്ല..
എന്‍റെ റേറ്റിംഗ് 3/10
തിയേറ്റര്‍: പാലാ മഹാറാണി
ഷോ: രാവിലെ പതിനൊന്നരയുടെ ഷോ.
കടപ്പാട്:ബെന്‍ മാത്യു, സിനിമപാരഡിസോ ക്ലബ്
Subscribe to:
Posts (Atom)