Philips and the Monkey Pen [Malayalam 2013]
ഫിലിപ്സ് ആന്റ് മങ്കി പെന്‍- മലയാളത്തിന്റെ താരെ സമീന്‍ പര്‍!!
കുട്ടികള്‍ക്കുള്ള ചിത്രം എന്ന ലേബല്‍ ഈ സിനിമയ്ക്ക് ഉണ്ടെങ്കിലും,
പ്രേക്ഷകനെ 2 മണിക്കൂര്‍ നേരത്തേക്ക് അവരുടെ സ്കൂള്‍ ജീവിതത്തിലേക്ക്
കൂട്ടിക്കൊണ്ട് പോകുന്ന നോസ്ടാള്‍ജിക്ക് ഫീല്‍ ഗുഡ് മൂവീ..
"Put your Legs's into a child's shoes'"
ആദ്യ സംരംഭം ആണെന്ന് ഒരിക്കല്‍ പോലും തോന്നിപ്പിക്കാത്ത കയ്യോതുക്കം വന്ന
സംവിധാനമികവ്,മനോഹരമായ ഷോട്ടുകള്‍, മനോഹരമായ ലൊക്കേഷന്‍, കാസ്റ്റിംഗ്,
പിന്നെ, വളരെ വിദഗ്മായി ഉപയോഗിച്ചിരിക്കുന്ന "മാജിക്കല്‍ എലമെന്റ്സ്".
ഒരു കുട്ടിയുടെ മനസ്സിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്, കുട്ടിയുടെ ലളിതമായ ചിന്തകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനയത്തിന്റെ കാര്യത്തില്‍ കുട്ടിപ്പട്ടാളം വളരെഏറെ മികച്ചു നിന്നു
മാസ്റ്റര്‍ ഗണപതിയെ പോലെ അഭിനയിച്ചു മോഹന്‍ലാലും മമ്മുട്ടിയും ആകാന്‍
ശ്രമിക്കാതെ, നിഷ്കളങ്കമായി ചിരിക്കുകയും കരയുകയും ചെയ്യുന്ന കുട്ടികള്‍,
ജുഗ്രു-അഥവാ ജഹാംഗീര്‍ ആണ് കുട്ടിപ്പട്ടാളത്തിലെ താരം...
കേന്ദ്ര കഥാപാത്രമായ റയാന്‍ ഫിലിപ്പ് തകര്‍ത്തു,,
മുകേഷ്, ഇന്നസെന്റ്,ജയസൂര്യ, വിജയ് ബാബു, ജോയ് മാത്യു, രമ്യാ നമ്പീശന്‍. എന്നിവരും കഥാപാത്രങ്ങളായി മാറി...
പടം വളരെ അധികം ഇഷ്ട്ടപ്പെട്ടു, മനസ്സില്‍ കുട്ടിത്തം മാറാത്ത, എല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ട്ടപെടും എന്നുറപ്പ്.
റേടിംഗ്:9/10
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ