Arikil Oraal [Malayalam-2013]
മലയാളത്തിൽ
പുതുമയുള്ള തീം ആണെങ്കിലും ചില ഹോളിവുഡ് സിനിമകളിലൊക്കെ കണ്ടിട്ടുള്ള
സബ്ജക്റ്റ് ആണ് സംഭവം ( സിനിമകളുടെ പേര് പറഞ്ഞാ ചെലപ്പോ സ്പോയിലർ
ആയിപ്പോവും ) .. എന്നാലും അത്യാവശ്യം നന്നായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്
... പടം തുടങ്ങി ഏകദേശം അര മണിക്കൂർ കഴിയുമ്പഴേക്കും പ്രേക്ഷകർക്ക് ഒര്
ത്രിൽ ഉണ്ടായിത്തുടങ്ങും .. അത് അവസാനം വരെ നിലനിർത്താൻ സംവിധായകന്
കഴിഞ്ഞിട്ടുണ്ട് ... ക്ലൈമാക്സ് ഇച്ചിരി നാടകീയമായിപ്പോയില്ലേ എന്നൊരു
സംശയം ... നിവിൻ പോളിയും ഇന്ദ്രജിത്തും നന്നായി പെർഫോം ചെയ്തിട്ടുണ്ട് ...
എൻറെ പേഴ്സണൽ ഫേവറിറ്റ് ആക്റ്റർ ആണ് ഇന്ദ്രജിത്ത് , നിവിൻ പോളിയെ അത്ര
ഇഷ്ടവുമല്ല ... എന്നാലും പറയാതിരിക്കാൻ കഴിയില്ല ... നിവിൻ സൂപ്പർ
ആയിട്ടുണ്ട് !!
പ്രേക്ഷകരുടെ മനസ്സിൽ ആകാംക്ഷ നിലനിർത്തുന്നതിൽ
ബിജിഎം വല്യൊരു പങ്ക് വഹിച്ചിട്ടുണ്ട് .. പ്രതാപ് പോത്തൻ , രമ്യ നമ്പീശൻ ,
ലെന എന്നിവർ വല്യ തരക്കേടില്ല ... ക്ലൈമാക്സ് കുറച്ചുംകൂടി
ശ്രദ്ധിച്ചിരുന്നെങ്കിൽ മികച്ച ഒര് സിനിമയായേനെ അരികിൽ ഒരാൾ ... എന്തായാലും
വെള്ളമടിച്ചും തെറി വിളിച്ചും ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചുമൊക്കെ
ഇറക്കുന്ന സിനിമകൾ സൂപ്പർഹിറ്റ് ആവുന്ന ഈ കാലത്ത് കുടുംബപ്രേക്ഷകർക്ക്
ധൈര്യമായി തീയറ്ററിൽ പോയി കാണാവുന്ന സിനിമ തന്നെയാണ് അരികിൽ ഒരാൾ.
Rating: 6.5/10
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ