ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ എ വി ശശിധരന് സംവിധാനം ചെയ്ത സിനിമയാണ് ഒളിപ്പോര്.ന്യൂ ജെനറേഷന് സിനിമകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഫഹദിന് പക്ഷെ ഇത്തവണ പണിപാളി എന്നാണ് മലയാളം ബോക്സ് ഓഫിസില്‍ നിന്നും ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ആര്‍ട്ട് സിനിമയുടെയും കൊമെഴ്ഷ്യല്‍ സിനിമയുടെയും ലേബല്‍ കിട്ടാതെ രണ്ടിനും ഇടക്ക് പെട്ടുപോയി ഒളിപ്പോര്. ഇഴഞ്ഞു നീങ്ങുന്ന സ്ക്രിപ്റ്റും കെട്ടുറപ്പില്ലാത്ത കഥയും സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒഴുക്കിനെ ബാധിച്ചു. വലിച്ചു നീട്ടിയുള്ള സംഭാഷണ രംഗങ്ങള്‍ പ്രേക്ഷകനെ ശരിക്കും ബോറടിപ്പിക്കും. സംവിധാനത്തിലെ പരിചയമില്ലായ്മ സിനിമയില്‍ ഉടനീളം നിഴലിച്ചു കാണുന്നുണ്ട്. ഒരു നടന്റെ അഭിനയ മികവ് എത്രത്തോളം സംവിധായകനെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്ന സിനിമ കൂടിയായി ഒളിപ്പോര്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇതിലെ കഥാപാത്രം. അതിനിടയില്‍ സിനിമ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കവേ തന്നെ സിനിമ മോശമായ റിപ്പോര്‍ട്ട് കിട്ടുന്നു എന്നും അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞുകൊണ്ടുള്ള ഫഹദിന്റെ പ്രസ്താവന ചെറിയ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു.
എന്നിരിക്കിലും പുതിയ പരീക്ഷണങ്ങള്‍ ഇനിയും വരട്ടെ.പരീക്ഷണങ്ങള്‍ ആണല്ലോ എന്നുംസിനിമക്ക് ആവശ്യം.
Rating:4/10
Verdict: Avoidable

Olipporu malayalam movie review
ReplyDelete