ഏറെ കാലം കൂടി കണ്ട മികച്ച ഒരു രാഷ്ട്രീയ സിനിമ ആയി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ വിശേഷിപ്പിക്കാം. ഒരുപാട് കാലം കണ്ടു മടുത്ത രാഷ്ട്രീയ കാഴ്ചകള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതിനാല്‍ പാളിപ്പോകുന്ന രാഷ്ട്രീയ സിനിമകള്‍ക്കിടെ മുരളി ഗോപിയുടെ വ്യത്യസ്ഥമായ തിരക്കഥയാല്‍ വേറിട്ട് നില്‍ക്കുകയാണ് ഈ സിനിമ. കൂടുതല്‍ സമയവും സംഭാഷണങ്ങളിലൂടെ ആണ് കടന്നു പോകുന്നതെങ്കിലും കാഴ്ച്ചക്കാരെ സീറ്റില്‍ പിടിച്ചിരുത്തുന്ന ത്രില്ലിംഗ് ആണ് എടുത്തു പറയേണ്ടത്.മൂന്നു മണിക്കൂര്‍ ദൈര്‍ഖ്യം ഉള്ള സിനിമയില്‍ ഒരുമിനുട്ട് പോലും മടുപ്പുളവാക്കുന്നില്ല എന്നത് മുരളി ഗോപിയുടെ ക്രെഡിറ്റ് തന്നെയാണ്.
ഈ അടുത്ത കാലത്ത് എന്ന സിനിമക്ക് ശേഷം സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.പ്രകടന മികവില്‍ എന്നത്തേയും പോലെ ഇന്ദ്രജിത്ത് തന്‍റെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തി.ചെറുതെങ്കിലും തന്‍റെ കഥാപാത്രത്തെ മനോഹരമാക്കുന്നതില്‍ മുരളി ഗോപിയും വിജയിച്ചു. കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തെ സിനിമ കണ്ടിറങ്ങിയവര്‍ ആരും മറക്കില്ലെന്നുറപ്പ്. അരുണ്‍കുമാര്‍ അരവിന്ദ് തന്നെയാണ് ഇതിന്റെ എഡിറ്റിങ്ങും ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ചടുലമായ എഡിറ്റിങ്ങും കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ചേര്‍ന്ന് സിനിമയുടെ അവസാന ഭാഗങ്ങളില്‍ ഒരുപാട് കയ്യടി വാങ്ങുന്നുണ്ട്.
ഇല്ലാ വചനങ്ങള്‍ ചേര്‍ത്ത് കേരള രാഷ്ട്രീയത്തെ താഴ്ത്തി കെട്ടിയ പല സിനിമകളും ഒരു വിലക്കുമില്ലാതെ ഓടിയ കേരളത്തില്‍,കക്ഷിരാഷ്ട്രീയമില്ലാതെ സ്വതന്ത്ര വിമര്‍ശനം നടത്തുന്ന ഉയര്‍ന്ന നിലവാരമുള്ള ഈ ഒരു സിനിമയെ വിലക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ തീര്‍ത്തും സങ്കടകരമാണ്. ഒരു യുഗത്തിനു ശേഷം വീണ്ടും ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന മലയാള സിനിമാ ശാഖയെ താഴ്ത്തിക്കെട്ടാന്‍ മാത്രമേ അത് ഉപകരിക്കൂ.
റെയ്റ്റിംഗ്:7.5/10

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ