Saturday, June 22, 2013

5 Sundarikal (Malayalam)

അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍ആഷിക് അബു,അമല്‍ നീരദ്,ഷൈജു ഖാലിദ്  എന്നീ അഞ്ച് സംവിധായകര്‍ ചേര്‍ന്ന അഞ്ച് ചെറു ചിത്രങ്ങളുടെ സംഗ്രഹമാണ് "അഞ്ച് സുന്ദരികള്‍".

         ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് എന്നാണ് പറയപ്പെടുന്നത്.വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ടുകള്‍ കാണിക്കുന്നത് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ പ്രേക്ഷകരുടെ മനം കവര്‍ന്നു എന്നാണ്. എല്ലായിടത്തു നിന്നും ഈ സിനിമക്ക് നല്ല പ്രതികരണമാണ് കിട്ടിയത്. ഷൈജു ഖാലിദ് സംവിധാനം ചെയ്ത പുതുമുഖ ചിത്രം "സേതുലക്ഷ്മി" മികച്ച പ്രതികരണങ്ങളുമായി തൊട്ടു പുറകെ ഉണ്ട്. ജയസൂര്യ,ടിനി ടോം,റിമി ടോമി എന്നിവരെ പ്രധാന താരങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത "ഗൗരി"  മാത്രം ചെറിയ രീതിയില്‍ പാളിപ്പോയതായും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിവ്യൂകളില്‍ സൂചിപ്പിക്കുന്നു. പതിവുപോലെ ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോര്‍ പ്രേക്ഷക മനം കവര്ന്നതായി പറയുന്നു.


റെയ്ട്ടിംഗ്: 7.0/10

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ