Saturday, June 22, 2013

ABCD (Malayalam)

       ബ്ലോഗിന്റെ ആദ്യ റിവ്യൂ തന്നെ ഒരു മികച്ച എന്റര്‍ട്ടെയ്നര്‍നു കൊടുക്കാന്‍ കഴിഞ്ഞ തൃപ്തിയില്‍ ആണ് ഈ റിവ്യൂ എഴുതുന്നത്. റോള്‍ സെലെക്ഷനില്‍ ദുല്‍ക്കറും ഹിറ്റ്‌ മെയ്ക്കിങ്ങില്‍ ബെസ്റ്റ് ആക്ടരിന്റെ തുടര്‍ച്ച എന്നോണം മാര്‍ട്ടിന്‍ പ്രക്കാട്ടും തുടര്‍ച്ച നില നിര്‍ത്തിയപ്പോള്‍ മികച്ച ഒരു എന്റര്‍ട്ടെയ്നര്‍ മലയാളത്തിനു കിട്ടി. ന്യു ജെനെറേഷന്‍ അശ്ലീല കോമെടികള്‍ ഒന്നും കുത്തി നിറക്കാതെ എല്ലാ പ്രായക്കാരെയും ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുന്നിടത്താണ് പ്രക്കാട്ടും സംഘവും വിജയിക്കുന്നത്.

     ഒരു ബുദ്ധി ജീവി സിനിമ പ്രതീക്ഷിച്ചല്ല ആരും ഈ സിനിമയെ വരവേല്ക്കെണ്ടത്. ബുദ്ധി എല്ലാം വീട്ടില്‍ വെച്ച് ചിരിക്കാന്‍ മാത്രമായി തിയേറ്ററില്‍ കയറുക.തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും ഓരോ സീനും. എന്നിരുന്നാലും കേരളത്തിലെ പല സാമൂഹിക-രാഷ്ട്രീയ  വ്യവസ്ഥിതികളേയും ന്യൂ യോര്‍ക്ക്‌ നഗരവുമായി രസകരമായി താരതമ്യപ്പെടുത്തി വിമര്‍ശന വിധേയമാക്കുന്നുണ്ട്. അതുപോലെ തന്നെ "കേരളമെന്ന ഏറ്റവും മികച്ച യൂണിവേര്‍‌സിറ്റിയില്‍ " എന്ന് പറഞ്ഞു പ്രകീര്തിക്കുന്നുമുണ്ട്.

          പ്രകടന മികവില്‍ ദുല്‍ക്കര്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു.മോശം എന്ന് പറയാന്‍ പ്രത്യേകിച്ച് ആരും തന്നെ ഉണ്ടായിരുന്നില്ല.മികച്ച കാസ്റ്റിംഗ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ദുല്‍ക്കറിന്‍റെ വലം കൈ ആയ കോര എന്ന കഥാപാത്രം ഒരുപാട് നര്‍മം വിളമ്പുന്നു.അലസനും ധൂര്‍ത്തനും ആയ മകനെ  ജീവിതം പഠിപ്പിക്കാനായി പിതാവ് ഐസക് (ലാലു അലെക്സ്) കേരളത്തിലേക്ക് അയക്കുന്നത് മുതലാണ്‌ സിനിമ തുടങ്ങുന്നത്. അവരുടെ കേരള ജീവിതം ആണ് സിനിമക്ക് ആധാരം.

          ജോമോന്‍ ടി ജോണിന്‍റെ ക്യാമറ ഓരോ ഫ്രെയ്മുകളെയും മനോഹരമാക്കുന്നു. ചില ട്രാന്‍സിഷന്‍സ്ഥലങ്ങളില്‍ മലയാളത്തില്‍ അധികം  ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത  ടൈം ലാപ്സ്ഫുട്ടെയ്ജുകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട് ഇതില്‍. ഒപ്പം ചെണ്ട,കുഴല്‍ പോലുള്ള നാടന്‍ വാദ്യങ്ങള്‍ മറ്റു ഇന്‍സ്ട്രമെന്റ്സുമായി ഫ്യൂസ് ചെയ്യിച്ച്  ഗോപി സുന്ദര്‍ ബാക്ക്ഗ്രൗണ്ട്  മ്യൂസിക്കിലും പുതുമ കണ്ടെത്തിയിരിക്കുന്നു.

റെയ്ട്ടിംഗ്: 6.5/10

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം. സഭ്യമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ